സയീദ് മസൂദായി സല്‍മാന്‍ ഖാന്‍; ലൂസിഫര്‍ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറില്‍ സല്‍മാന്‍ എത്തുമെന്ന് ചിരഞ്ജീവി; മഞ്ജുവാര്യരുടെ റോളില്‍ നയന്‍താര

ബംഗളുരു: മലയാള ചിത്രം ‘ലൂസിഫര്‍’ന്റെ തലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ല്‍ സല്‍മാന്‍ ഖാന്‍ എത്തും. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളിലാണ് സല്‍മാന്‍ ഖാന്‍ എത്തുക. നായകനായ ചിരഞ്ജീവിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മലയാളത്തില്‍ മഞ്ജു വാരിയര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കില്‍ പുനരവതരിപ്പിക്കുന്നത്.

Advertisements

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സത്യദേവ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നീരവ് ഷാ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. കൊനിഡേല പ്രൊഡക്ഷന്‍ കമ്പനിയും മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Hot Topics

Related Articles