തിളക്കം മങ്ങി സൂര്യയുടെ സെഞ്ച്വറി..! ഒൻപത് പന്ത് ബാക്കി നിൽക്കെ രാജസ്ഥാനെ തകർത്ത് ഹൈദരാബാദിന്റെ തേരോട്ടം; വിജയശില്പികളായി ഇഷാനും അഭിഷേകും

ജയ്പൂർ: വൈഭവ് സൂര്യവംശി 36 പന്തിൽ അടിച്ചെടുത്ത വെടിക്കെട്ട് സെഞ്ച്വറിയ്ക്ക് മേൽ വെള്ളമൊഴിച്ചു കെടുത്തി ഹൈദരാബാദിന്റെ വെടിക്കെട്ട്. സൂര്യയ്ക്ക് മറുപടിയുമായി അഭിഷേകും ഇഷാനും നിറഞ്ഞാടിയതോടെയാണ് ഹൈദരാബാദ് ഒൻപത് പന്ത് ബാക്കി നിൽക്കെ വിജയം കൊയ്തത്. ആറ് വിക്കറ്റ് നഷ്ടമാക്കി 20 ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 228 റണ്ണിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി ഹൈജദരാബാദ് മറികടന്നു.

Advertisements

രാജസ്ഥാന് ടോസ് നഷ്ടമായതൊന്നും വൈഭവിനും കൂട്ടുകാരൻ ജയ്‌സ്വാളിനും ബാറ്റിംങിനിറങ്ങിയപ്പോൾ പ്രശ്‌നമായിരുന്നില്ല. എട്ട് പന്തിൽ 10 റണ്ണടിച്ച് ജയ്‌സ്വാൾ വീണെങ്കിലും, സൂര്യയുടെ ബാറ്റിൽ സ്‌ഫേടനം ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. ധ്രുവ് ജുവറലിനെ (51) ഒരു വശത്ത് സാക്ഷി നിർത്തി സൂര്യ കത്തിക്കയറുകയായിരുന്നു. 12.4 ഓവറിൽ ധ്രുവ് പുറത്താകുമ്പോൾ ടീം സ്‌കോർ 152 ൽ എത്തിയിരുന്നു. ഒരു സിക്‌സും എട്ടു ഫോറും പറത്തിയാണ് ടീമിനെ ധ്രുവ് നയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

13 ആം ഓവറിൽ സൂര്യവംശി സെഞ്ച്വറി തികച്ചു. 12 സിക്‌സും അഞ്ചു ഫോറും അടിച്ചാണ് സൂര്യവംശി സെഞ്ച്വറിയിലേയ്ക്ക് എത്തിയത്. തൊട്ടു പിന്നാലെ സൂര്യ പുറത്താകുകയും ചെയ്തു. ഇതിന് ശേഷം രാജസ്ഥാന് വേണ്ടി കളത്തിൽ എത്തിയവരിൽ ഫെരേറിയ (33) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. റിയാൻ പരാഗ് (7), ഹിറ്റ്‌മേർ (11) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായപ്പോൾ, ജഡേജ(4) ആർച്ചർ (2) എന്നിവർ പുറത്താകാതെ നിന്നു. ഇശാൻ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹിൻഗേ, കമ്മിൻസ്, സക്കീബ് ഹുസൈൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംങിൽ ഹെഡിനെ (6) ആദ്യം തന്നെ ഹൈദരാബാദിന് നഷ്ടമായി. എന്നാൽ, പിന്നാലെ അഭിഷേകും ( 29 പന്തിൽ 57) , ഇഷാൻ കിഷനും ( 31 പന്തിൽ 74) ചേർന്ന് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. ഒൻപതാം ഓവറിന്റെ അഞ്ചാം പന്തിൽ അഭിഷേകും, പന്ത്രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ഇഷാനും വീണതോടെ ഹൈദരാബാദിനെ തീർക്കാം എന്നായി രാജസ്ഥാന്റെ പ്രതീക്ഷകൾ. എന്നാൽ, നിതീഷ് കുമാർ റെഡ്ഡി (18 പന്തിൽ 38) രാജസ്ഥാനെ പിന്നിലേയ്ക്ക് തള്ളി. 219 ന് നാലാം വിക്കറ്റായി നിതീഷും, 220 ൽ അഞ്ചാം വിക്കറ്റായി ക്ലാസനും (29) വീണതോടെ ഹൈദരാബാദ് വിറച്ചു. എന്നാൽ, സലിൽ അറോറയും ( മൂന്ന് പന്തിൽ എട്ട്), അൻകിത് വർമ്മയും (1) ചേർന്ന് ഹൈദരാബാദിനെ ഫിനിഷ് ചെയ്യിച്ചു.

Hot Topics

Related Articles