സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ: ‘തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല, ശേഖരിച്ച തെളിവുകൾ കാണാതായി’, ആദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ; അന്വേഷണ പരിധിയിൽ വരുക 2 ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആദ്യ ഘട്ടത്തിൽ അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്. രണ്ട് ഡിവൈഎസ്പിമാർ, വിളപ്പിൽ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ്
ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Advertisements

തെളിവുകൾ കൃത്യമായി ശേഖരിച്ചില്ലെന്നും, ശേഖരിച്ച തെളിവുകൾ കാണാതായെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു. ഈ രേഖകൾ വീണ്ടെടുത്തതാണ് പ്രതികളിൽ എത്തുന്നതിൽ കാലതാമസമുണ്ടാക്കിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോൺ വിശാംശങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത കൃത്യമായി വിളപ്പിൽശാല പൊലിസ് അന്വേഷിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് നൽകിയത് ക്രൈം ബ്രാഞ്ച് എസ് പി സുനിൽ. ക്രൈം ബ്രാഞ്ച് മേധാവി, ഡിജിപി എന്നിവർക്കാണ് റിപ്പോർട്ട് നൽകിയത്. കർശന നടപടി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.





Hot Topics

Related Articles