സ്പാനിഷ് ലാ ലിഗ : വിയ്യാറയലിനെ കീഴടക്കി റയല്‍ മാഡ്രിഡ്

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളില്‍ കഴിഞ്ഞരാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കി റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്കെത്തി.റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ കിലിയൻ എംബാപ്പെ ഒരു ഗോള്‍ നേടി.

Advertisements

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 47-ാം മിനിട്ടിലായിരുന്നു വിനീഷ്യസിന്റെ ആദ്യ ഗോള്‍.69-ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്ന് വിനി രണ്ടാം ഗോളും നേടി. 73-ാം മിനിട്ടില്‍ മിക്കാവുതാസെയിലൂടെ വിയ്യാറയല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 77-ാം മിനിട്ടില്‍ സാന്റിയാഗോ മൗറീനോ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് വിയ്യാറയല്‍ കളിച്ചത്. 81-ാം മിനിട്ടിലാണ് എംബാപ്പെ സ്കോർ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടുമത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായാണ് റയല്‍ ഒന്നാമതെത്തിയത്. ഏഴ് മത്സരങ്ങളില്‍ 19 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാമത്.

Hot Topics

Related Articles