മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി. ആര് എന്ത് പറഞ്ഞാലും ഒരു പ്രശ്‌നവുമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നു അതുകൊണ്ട് പൊതു പരിപാടികളില്‍ പങ്കെടുക്കുന്നു എന്നും തരൂര്‍. മുഖ്യമന്ത്രിയാകുന്നതില്‍ വിരോധമില്ലെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു അതിനുള്ള മറുപടിയായാണ് ശശി തരൂര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും, കോട്ട് തയ്പ്പിച്ച് വച്ചവര്‍ ഊരി വയ്ക്കണമെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പാകണം ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി നിലപാടെടുത്തപ്പോള്‍, ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞ് നടക്കരുതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്റെ ഉപദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.കരുണകരന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്തു നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടന വേളയിലാണ് പ്രസംഗിച്ചവരില്‍ ഭൂരിഭാഗവും ശശി തരൂരിന്റെ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്. പരോക്ഷ വിമര്‍ശനത്തിന് തുടക്കമിട്ടത് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ കെ.സി.വേണുഗോപാല്‍ ആയിരുന്നു.