ഉരുട്ടികളിച്ച ടയർ ദേഹത്ത് തട്ടി; മലപ്പുറത്ത് ആറാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് അതിഥി തൊഴിലാളി

മലപ്പുറം: കളിക്കുന്നതിനിടെ ഉരുട്ടികളിച്ച ടയർ ദേഹത്ത് തട്ടി എന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ അതിഥി തൊഴിലാളി ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ -വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് മർദ്ദനമേറ്റത്. 

Advertisements

കുട്ടി നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്‌റ്റംബർ ഒന്നിനായിരുന്നു കുട്ടിക്ക് മ‍ർദ്ദനമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.

Hot Topics

Related Articles