എസ് ഡി പി ഐ പായിപ്പാട് പഞ്ചായത്ത്‌ കമ്മിറ്റി അയ്യൻകാളി ദിനാചാരണം സംഘടിപ്പിച്ചു

പായിപ്പാട്: മഹാത്മാ അയ്യൻകാളിയുടെ 161ആം ജന്മ ദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ പായിപ്പാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി ദിനാചരണം നടത്തി. പായിപ്പാട് മച്ചിപ്പള്ളി അയ്യൻങ്കാളി നഗറിൽ സംഘടിപ്പിച്ച പരിപാടി എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം എം കെ നിസ്സാമുദ്ധീൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അൻസാരി കെ എ യുടെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ എ കെ സി എച്ച് എം എസ് പായിപ്പാട് ശാഖ ട്രഷറർ ബിനു അപ്പുക്കുട്ടൻ, പത്താം വാർഡ് മെമ്പറും എസ് ഡി പി ഐ പഞ്ചായത്ത്‌ കമ്മിറ്റിയംഗവും കൂടിയായ റ്റി കെ കരുണാകരൻ, പഞ്ചായത്ത്‌ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷാനവാസ്‌ സലീം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി അമീർ ഷാജി ഖാൻ, വൈസ്പ്രസിഡന്റ് അനീഷ് പി എ, ട്രഷറർ അൻസാരി പി യു, കമ്മിറ്റിയംഗം അൻസൽ പായിപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles