സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.14 ദിവസത്തേക്കാണ് റിമാന്റ് കാലാവധി നീട്ടിയത്. അതേസമയം ജാമ്യപേക്ഷയിലുള്ള വാദം തിങ്കളാഴ്ച നടക്കും.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാളയത്ത് വെച്ച്‌ കന്റോണ്‍മെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസിനെ ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.യൂത്ത് ലീഗ് സംഘടിപ്പിച്ച മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച്‌ അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീര്‍ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. നിലവില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഈ കേസില്‍ റിമാന്‍ഡിലാണ്.

Hot Topics

Related Articles