തിരുവനന്തപുരം : മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മാധ്യമവേട്ടയ്‌ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പി.വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറുനാടന്‍ ഓണ്‍ലൈന്‍ മേധാവി ഷാജന്‍ സ്‌കറിയ ഒളിവിലാണ്. ഷാജന്‍ സ്‌കറിയക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പൂനെയിലും തെരച്ചില്‍ നടത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം. വ്യാജവാര്‍ത്ത നല്‍കല്‍, പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരമാണ് കേസ്.