ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശ പത്രിക സമർപ്പിച്ചു. മധ്യപ്രദേശില്‍ നിന്നാണ് ജോർജ് കുര്യൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുഖ്യമന്ത്രി മോഹൻ യാദവ് ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കള്‍ക്കൊപ്പം നിയമസഭയിലെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്.
കേന്ദ്രസഹമന്ത്രിയായി തന്റെ പേര് നിർദേശിച്ചതിലും ഇപ്പോള്‍ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
” പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ബിജെപി നേതൃത്വത്തിനും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനും, വി.ഡി ശർമ്മയ്‌ക്കും ഞാൻ നന്ദി പറയുന്നു. എന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് കൃത്യതയോടെയും സത്യസന്ധതയോടെയും രാജ്യത്തെ ജനങ്ങളെ സേവിക്കും.”- ജോർജ് കുര്യൻ പറഞ്ഞു.