ഷാൻ ബാബുവധം: കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: ഉമ്മൻ ചാണ്ടി

കോട്ടയം: തട്ടികൊണ്ടു പോയി മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊലീസ് സ്റ്റേഷന്റെ നടയിൽ തള്ളിയ സംഭവം കേട്ടുകേൾവി പോലുമില്ലാത്തതാണന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയം നഗരമദ്ധ്യത്തിൽ നടന്ന കാടത്തം നിറഞ്ഞ ഈ അരുംകൊല വലിയ ആശങ്കയാണുണ്ടാക്കുന്നത്. കാപ്പ കേസിൽ പ്രതിക്ക് ജാമ്യം ലഭിയ്ക്കാനിടയായ സാഹചര്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

Advertisements

കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ വിമലഗിരിയിലുള്ള വസതി സന്ദർശിച്ച അദ്ദേഹം കുടുംബാംഗങ്ങളോട് വിവരങ്ങൾ വിശദമായി ആരാഞ്ഞു.മകനെ ക്രൂരമായി കൊല ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുവാൻ ഇടപെടണമെന്ന് ഷാന്റെ മാതാവ് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ഡി.സി.സി.പ്രസിഡൻറ് നാട്ടകം സുരേഷ്, കെ.പി.സി.സി. നിർവ്വാക സമിതി അംഗം ജോഷി ഫിലിപ്പ്, നഗരസഭാദ്ധ്യക്ഷ ബിൻ സി സെബാസ്റ്റ്യൻ, നേതാക്കളായ സിബി ജോൺ, ബാബു കെ.കോര, അഡ്വ.സി ബി ചേനപ്പാടി, എസ്.ഗോപൻ., വാർഡ് കൗൺസിലർ മോളിക്കുട്ടി സെബാസ്റ്റ്യൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Hot Topics

Related Articles