ബെയ്ജിംഗ് :ചൈനയുടെ 80,000 ടൺ ഭാരമുള്ള അത്യാധുനിക വിമാനവാഹിനിക്കപ്പൽ തായ്‌വാൻ കടലിടുക്കിൽ .പുതിയ എന്ന പേരിലുള്ള ഈ കപ്പൽ ഗവേഷണ പരിശീലനങ്ങളുടെ ഭാഗമായി തായ്‌വാൻ കടലിടുക്ക് കടന്നുപോയതായി പീപ്പിൾ ലിബറേഷൻ നേവി അറിയിച്ചു.ഉടൻ തന്നെ കപ്പലിനെ സേനയിൽ ഉൾപ്പെടുത്താനുള്ള നടപടികളിലാണെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി നേവി വ്യക്തമാക്കി.ജപ്പാൻ നീരീക്ഷണ വിമാനങ്ങൾ കപ്പലിനെ തിരിച്ചറിയുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഏതെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടുള്ള യാത്രയല്ല, നിർമാണ പ്രക്രിയയുടെ ഭാഗമായുള്ള പതിവ് പരിശീലനമാണ് എന്നും വക്താവ് സീനിയർ ക്യാപ്റ്റൻ ലെങ് ഗുവോവെയ് വ്യക്തമാക്കി.
സെൻകാകു ദ്വീപുകൾക്കടുത്തുകൂടിയുള്ള കപ്പലിന്റെ സാന്നിധ്യം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പ്രാധാന്യമാർജ്ജിക്കുന്നു. ചൈന ജപ്പാൻ അമേരിക്ക ശക്തിപ്രതീക്ഷകൾ ഏറ്റുമുട്ടുന്ന പ്രധാന മേഖലയാണ് ഈ ദ്വീപുകൾ. ജപ്പാനുമായുള്ള സുരക്ഷാ കരാർ പ്രകാരം സെൻകാകുവിൽ ഏതൊരു ആക്രമണത്തെയും ചെറുക്കാൻ അമേരിക്ക ബാധ്യസ്ഥരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരീക്ഷണ ഘട്ടം
ഫുജിയാൻ സൗത്ത് ചൈനാ കടലിലേക്ക് യാത്ര തുടരുകയാണെന്ന് ചൈനീസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇതിനുമുമ്പ് ഈസ്റ്റ് ചൈനാ കടലിലും യെല്ലോ കടലിലും പരീക്ഷണ യാത്രകൾ പൂർത്തിയാക്കിയിരുന്നു. പരീക്ഷണ ഘട്ടം വിജയകരമായി സമാപിച്ചതോടെ സേനയിൽ കപ്പൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ.ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിലിയോണിങ്, ഷാൻഡോങ് എന്നിവയ്ക്ക് ശേഷം ചൈനയുടെ മൂന്നാമത്തെയും ഏറ്റവും നൂതനവുമായ വിമാനവാഹിനിയാണ് ഫുജിയാൻ. അമേരിക്കൻ സൂപ്പർ കാരിയറുകളേക്കാൾ ഏകദേശം 20 ശതമാനം ചെറുതാണെങ്കിലും, 80,000 ടൺ ഭാരം വഹിക്കുന്ന ഈ കപ്പൽ ചൈനീസ് നാവിക ശക്തിയുടെ വൻ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ആണവോർജ്ജത്തിന് പകരം പരമ്പരാഗത ഇന്ധനമാണ് കപ്പലിന്റെ പ്രേരകശക്തി.
ഫുജിയാൻ ഔദ്യോഗികമായി സേനയിൽ ചേരുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, സെപ്റ്റംബർ 18-നോ ഒക്ടോബർ 1-നോ ചൈനയുടെ ചരിത്രപരമായ ദിനങ്ങളോട് അനുബന്ധിച്ചാവാമെന്ന് യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്യുന്നു.