രാജ്യത്ത് ഇനി സിം മാറ്റി വാങ്ങിയാല്‍ ആദ്യ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്: സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്ര ടെലികോം വകുപ്പ്

ന്യൂഡൽഹി : രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് ഒടിപി വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ടെലികോം വകുപ്പ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍, ആദ്യത്തെ 24 മണിക്കൂറില്‍ ഇനി മുതല്‍ സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.

സിം സ്വാപ്പിംഗ് എന്നറിയപ്പെടുന്ന തട്ടിപ്പ് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ പരിഷ്കാരം. സാധാരണയായി, സിം കാര്‍ഡിന് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്ബോള്‍, തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ഉപഭോക്താവ് ഒരു ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത്. ഒരു പുതിയ സിമ്മിനായി അപേക്ഷിക്കുമ്പോൾ, പഴയത് നിര്‍ജ്ജീവമാക്കുന്നു. സന്ദേശങ്ങളും ഫോണ്‍ കോളുകളും പുതിയ സിമ്മിലേക്ക് വരുന്നു. തട്ടിപ്പുകാര്‍ ഇതൊരു അവസരമായാണ് കാണുന്നത്. ഫോണുകള്‍ നഷ്ടപ്പെടുമ്പൊഴോ വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴോ അവര്‍ക്ക് സിം സ്വാപ്പ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു.

Hot Topics

Related Articles