വിമാനത്തിൽ നിന്ന് പുക ; നെടുമ്പാശേരിയിൽ നിന്ന് പറന്ന ‘എയർ ഇന്ത്യാ എക്സ്പ്രസ്’ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാത്രി 10.30 ന് പുറപ്പെട്ട വിമാനം 11.30 ഓടെയാണ് തിരിച്ച് ഇറക്കിയത്. 

Advertisements

അര മണിക്കൂറോളം പറന്ന ശേഷമായിരുന്നു പുക കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് പുക കണ്ടതായി ജീവനക്കാരെ അറിയിച്ചത്.  വിമാനത്തിലെ 170 -ഓളം യാത്രക്കാരെ ദുബൈയിൽ നിന്നു വന്ന മറ്റൊരു വിമാനത്തിൽ കയറ്റി യാത്രയാക്കി.

Hot Topics

Related Articles