സഞ്ജു നിറം മങ്ങി..! ചെന്നൈയ്ക്ക് തോൽവി; ഗുജറാത്തിനോട് തോറ്റത് എട്ടു വിക്കറ്റിന്

ചെന്നൈ: മുംബൈയെ തകർത്ത ആത്മവിശ്വാസവുമായി എത്തിയ ചെന്നൈയ്ക്ക് സ്വന്തം തട്ടകത്ത് അടിതെറ്റി. സഞ്ജു നിറം മങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈ ഗുജറാത്തിനോട് തോൽവി വഴങ്ങിയത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടടമാക്കി ചെന്നൈ ഉയർത്തിയ 158 റണ്ണിന്റെ വിജയലക്ഷ്യം, 20 പന്ത് ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു.

Advertisements

ടോസ് നഷ്ടമായ ചെന്നൈ ബാറ്റിംങിന് ഇറങ്ങുകയായിരുന്നു. ആദ്യം മുതൽ പതറിത്തുടങ്ങിയ സഞ്ജുവിനെയാണ് ചെന്നൈയിൽ കാണാനായത്. പതിവിന് വിപരീതമായി പല പന്തുകളിലും സഞ്ജു ബീറ്റണുമായി. 15 പന്തിൽ 11 റൺ മാത്രം എടുത്ത സഞ്ജു റബാൻഡയുടെ പന്തിൽ ബട്‌ലർക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ ടീം സ്‌കോർ 21 മാത്രമായിരുന്നു ഉണ്ടായിരുന്നത്. ടൂർണമെന്റിൽ ആദ്യമായി അവസരം ലഭിച്ച ഉർവി പട്ടേൽ(4) ഒരു ഫോറടിച്ച് തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ റബാൻഡയുടെ ബോളിൽ ഹോൾഡർക്ക് ക്യാച്ച് നൽകി മടങ്ങി. ഒരു റൺ മാത്രം ടീം സ്‌കോർ ബോർഡിൽ അധികമായി എത്തിയപ്പോഴേയ്ക്കും സർഫാസ് ഖാൻ (0) വീണു. ഇതോടെ 26 ന് മൂന്ന് എന്ന നിലയിലായി ചെന്നൈ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിൽ ക്രീസിൽ എത്തിയ ബ്രെവിസ് (2) ഒന്നും ചെയ്യാതെ വീഴുമ്പോൾ 37 റൺ മാത്രമായിരുന്നു ചെന്നൈ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. പിന്നീട്, ശിവം ദുബൈയും (22), ക്യാപ്റ്റൻ റിതുരാജും (74) ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാണ് ചെന്നൈയെ 100 ന് അടുത്ത് എത്തിച്ചത്. 96 ൽ ദുബൈ കൂടി വീണതോടെ , പിന്നീട് കാർത്തിക് ശർമ്മയും (15), ജെയിംസ് ഓവർടണും (18) റിതുരാജിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൂന്നു പേരും അവസാനം നടത്തിയ പോരാട്ടമാണ് ടീം സ്‌കോർ 158 ൽ എത്തിച്ചത്. റിതുരാജും അകീർ ഹുസൈനും (0) പുറത്താകാതെ നിന്നു. റബാൻഡ മൂന്നും, ആർഷദ് ഖാൻ രണ്ടും, സിറാജും സുത്താറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംങിൽ മികച്ച തുടക്കം ഗുജറാത്തിന് ലഭിച്ചതോടെ ചെന്നൈ ആദ്യം തന്നെ പ്രതിരോധത്തിലായി. അപകടകരമായ പിച്ചിൽ വളരെ സാവധാനമായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. 23 പന്തിൽ 33 റണ്ണെടുത്ത ഗില്ലിന്റെ വിക്കറ്റ് നൂർ അഹമ്മദ് വീഴ്ത്തുമ്പോൾ 58 റൺ ഗുജറാത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. പിന്നീട്, സായ് സുദർശനും (87) , ജോസ് ബട്‌ലറും (പുറത്താകാതെ 39) ചേർന്ന് വിജയത്തിന് തൊട്ടടുത്ത് വരെ ഗുജറാത്തിനെ എത്തിച്ചു. 155 ൽ സുദർശൻ പോയതിന് പിന്നാലെ എത്തിയ വാഷിംങ്ടൺ സുന്ദർ (1) ബട്‌ലറിനൊപ്പം ടീമിനെ വിജയത്തിൽ എത്തിച്ചു.

Hot Topics

Related Articles