ആർ ശങ്കർ അനുസ്മരണവും വാർഷിക യോഗവും ഭരണസമിതിതെരഞ്ഞെടുപ്പും നടത്തി 

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരകതലയോലപ്പറമ്പ്-യൂണിയനിലെ1394കീച്ചേരി കുലയറ്റിക്കര ശാഖയിൽ നടന്ന ആർ ശങ്കർ അനുസ്മരണവും വാർഷിക യോഗവും ഭരണസമിതിതെരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി അഡ്വ: എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ എൻ വിശ്വംഭരൻ സ്വാഗതവുംറിപ്പോർട്ടും കണക്കുംഅവതരിപ്പിച്ചു.

യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ  ആർ ശങ്കർ അനുസ്മരണ പ്രസംഗം നടത്തി. ശാഖാ പ്രസിഡന്റ്‌ പി ഡി. മുരളീധരൻ, വൈസ് പ്രസിഡന്റ്‌ എം കെ മോഹനൻ എന്നിവർ ആശംസ പ്രസംഗം നടത്തി.പുതിയ ഭാരവാഹികൾ ആയി അജയൻ കെ കെ -പ്രസിഡന്റ്‌, ഹരിമുരളീധരൻ -വൈസ് പ്രസിഡന്റ്‌, അജേഷ് കുട്ടപ്പൻ -സെക്രട്ടറി, ടി കെ സത്യൻ യൂണിയൻ കമ്മിറ്റി അംഗമായും എക്സക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജയൻ, സജീവൻ,സന്തോഷ്, ബിന്ദു,കിരൺ മോഹൻ,രമണൻ, ടി എസ്.സുഗതൻ എന്നിവരെയും പഞ്ചായത്ത്‌ കമ്മിറ്റി യിലേക്ക് മുരളീധരൻ പി ബി,ബിനു പി വി,ടി പി രവീന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.

Hot Topics

Related Articles