കീഴൂർ എസ്എൻഡിപി യോഗം ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ നാലാമത് വാർഷികം ആഘോഷിച്ചു

തലയോലപ്പറമ്പ് : ശാഖ നമ്പർ16 59 കീഴൂർ എസ്എൻഡിപി യോഗം ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ നാലാമത് വാർഷിക മഹോത്സവത്തോടെ അനുബന്ധിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂത്തോട്ട ലാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം വിനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ ഏഴിന് മഹാഗണപതി ഹോമം നടന്നു.

Advertisements

തുടർന്ന് ക്ഷേത്രത്തിനകത്തേക്കുള്ള നിലവിളക്കിന്റെ സമർപ്പണവും നടന്നു. ക്ഷേത്രം പ്രസിഡണ്ട് എംപി ഭാസി മഠത്തി പറമ്പിൽ തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം ഉച്ചപൂജ,സ്പെഷ്യൽ ദീപാരാധന,പ്രസാദശുദ്ധി പ്രസിദ്ധ വാദ്യനിധി തിരുമണി വെങ്കിട പൂരം പ്രസാദിന്റെ സോപാനസംഗീതം, അന്നദാനം എന്നിവ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസിഡണ്ട് എംപി ഭാസി നടത്തി പറമ്പിൽ വൈസ് പ്രസിഡണ്ട് കെ റ്റി മിനിലാൽ
, സെക്രട്ടറി പി കെ മോഹൻദാസ് പുത്തൻപുരയിൽ, കേശവൻ ആനക്കുഴി നിരപ്പ്,സുധർമ മടക്കത്തടം,പ്രദീപ് പുത്തൻതറ, കെ കെ ബാബു കരികുളത്തിൽ, എംആർ രജീഷ് മലയിൽ, കെ ജി ഷാജി ഡ്രീംസ് എന്നിവർ മറ്റു ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles