എസ് എൻ ഡി പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ശാഖയിൽ പോലും സ്വാധീനമില്ല; വെള്ളാപ്പള്ളി നടേശൻ

കാഞ്ഞിരപ്പള്ളി:കേരളത്തിൽ ഏറ്റവും ശക്തമായ അടിത്തറയുള്ള മഹാപ്രസ്ഥാനമായ എ.എൻ.ഡി.പി.യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ശാഖയിൽപോലും സ്വാധീനമില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി.യോഗം 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

എസ്.എൻ.ഡി.പി.യോഗത്തിൽ പ്രാതിനിധ്യ വോട്ടിംഗ് സമ്പ്രദായം കെ.കെ.വിശ്വനാഥൻ യോഗം പ്രസിഡന്റായിരുന്ന കാലം മുതൽ നടപ്പാക്കിവരുന്നതാണ്.നിയമം കൊണ്ടുവന്നത് കേന്ദ്രസർക്കാരാണ്. എന്നാൽ ഈ നിയമം വെള്ളാപ്പള്ളി നടേശന് ജയിക്കാൻവേണ്ടി കൊണ്ടുവന്നതാണെന്ന കള്ളപ്രചരണമാണ് ഇക്കൂട്ടർ നടത്തുന്നതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വാമി ഗുരുപ്രകാശം ഭദ്രദീപം തെളിച്ചു.യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണിഎം.പി നടപന്തൽ സമർപ്പണവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തി.,ലാലിറ്റ് എസ്.തകടിയേൽ,അഡ്വ.പി.ജീരാജ്,ഡോ.പി.അനിയൻ,ഷാജി ഷാസ് ജി.സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ്  ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹംവഹിച്ചുകൊുള്ള രഥഘോഷയാത്രയിൽ നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്തു. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽനിന്നും ആരംഭിച്ച ഘോഷയാത്ര കുന്നുംഭാഗത്തുള്ള ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. രാവിലെ 8ന് താഴികക്കുടം പ്രതിഷ്ഠ.രാത്രി 7.30ന് ബ്രഹ്മകലശപൂജ,കലശാധിവാസം എന്നിവയും ഉണ്ടായിരുന്നു.

Hot Topics

Related Articles