റി- റിലീസ് : സ്ഫടികം ആദ്യ ദിനം നേടിയത് 3 കോടിയോളം

28 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ മികവോടെ റി- റിലീസിങ് നടത്തിയ ഭദ്രൻ – മോഹൻലാൽ ചിത്രം ‘സ്ഫടികത്തിന്റെ ആദ്യദിന കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. മൂന്ന് കോടിയോളം രൂപ ആദ്യ ദിനത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Advertisements

റീ റിലീസ് ചെയ്തവയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് ‘സ്ഫടികം’ സ്വന്തമാക്കിയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രം 28 വർഷങ്ങൾക്ക് ശേഷമാണ് ഫെബ്രുവരി ഒൻപതിന് വീണ്ടും റിലീസ് ചെയ്തത്. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീറിലീസ് നടന്നത്.

സിനിമയിൽ ചില പുതിയ ഷോട്ടുകൾ കൂട്ടിച്ചേർത്തിട്ടുള്ളതിനാൽ എട്ട് മിനിറ്റിലേറെ ദൈർഘ്യം പുതിയ പതിപ്പിലുണ്ട്. റീ-റിലീസ് ചെയ്ത സ്ഫടികത്തിന്റെ കോപ്പി മൂന്ന് വർഷത്തേയ്ക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽ പുറത്തിറക്കില്ലെന്ന് ഭദ്രൻ അറിയിച്ചിട്ടുണ്ട്.

ചെന്നൈ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ‘ഏഴിമലപൂഞ്ചോല’ എന്ന ഹിറ്റ് ഗാനം വീണ്ടും കെ.എസ്. ചിത്രയും മോഹൻലാലും ചേർന്ന് വീണ്ടും ആലപിച്ചിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

4k ഡോൾബി അറ്റ്മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാണ് ചിത്രം റിലീസിനെത്തിയത്.

Hot Topics

Related Articles