ചെറായി: സ്റ്റോപ്പ് എത്തും മുമ്പേ ഡ്രൈവർ ബസിൻറെ ഓട്ടോമാറ്റിക് ഡോർ തുറന്നതിനെ ബസിനുള്ളില്‍ നിന്ന് പുറത്തേക്ക് വീണ് വിദ്യാർഥിക്കു പരുക്ക്. പറവൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ചെറായി പെട്ടിക്കാട്ടില്‍ സായന്ത് (12) ആണ് വീണത്. സ്റ്റോപ്പിലിറങ്ങാനായി തയാറായി നിന്ന സായന്ത് അപ്രതീക്ഷിതമായി ഡോർ തുറന്നതോടെ റോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.15ന് ചെറായി പള്ളി ബസ് സ്റ്റോപ്പിന് തൊട്ടു മുമ്പിലായിരുന്നു അപകടം. കുട്ടിയെ പിന്നീട് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിനുശേഷം ബസ് നിർത്തിയെങ്കിലും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ കടന്നു കളഞ്ഞതായി ബന്ധുക്കള്‍ മുനമ്പം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
Advertisements


