സ്‌പെയിനെ പിടിച്ചു കെട്ടി കാബോ വേർഡേ ; ബ്രസീലിനും ഹോളണ്ടിനെയും കിട്ടിയ മുട്ടൻ സ്‌പെയിനും

അറ്റ്‌ലാൻഡാ: ലോകകപ്പിലെ ചാമ്പ്യന്മാരും കരുത്തന്മാരുമായ സ്‌പെയിനെ പിടിച്ചു കെട്ടി ആഫ്രിക്കൻ കുഞ്ഞന്മാരായ കാബോ വെർഡോ. 90 മിനിറ്റ് നീണ്ടു നിന്ന കളിയിൽ ഗോൾ പോസ്റ്റിനു മുന്നിൽ ‘ബസ് പാർക്ക്’ ചെയ്തും , കൃത്യമായ ഡിഫൻസ് കളി കളിച്ചും സ്‌പെയിനെ വിറപ്പിച്ചാണ് കോബോ വെർഡേ കളത്തിൽ നിന്നും ഒരു പോയിന്റുമായി തിരിച്ച് കയറിയത്. കരുത്തരായ സ്‌പെയിനെ അക്ഷരാർത്ഥത്തിൽ വിറപ്പിക്കുന്നതായിരുന്നു കോബോയുടെ പ്രതിരോധ നിര. ഒരു ഘട്ടത്തിൽ പോലും സ്‌പെയിന് വിടവുകൾ നൽകാതെ അടച്ചിട്ട പ്രതിരോഘത്തിലെ യഥാർത്ഥ താഴ് സാക്ഷാൽ ഗോൾകീപ്പറായിരുന്നു. കോച്ച് പെഡ്രോ ലാറ്റോ ബ്രിട്ടോ ഗോൾ പോസ്റ്റിനു മുന്നിൽ താഴിട്ട് പൂട്ടിയ വാതിൽ ഗോൾകീച്ചർ വോഴിന കൃത്യമായി പ്രതിരോധിച്ചു. 62 ശതമാനം പന്ത് കയ്യിൽ വച്ചിട്ടും, 27 തവണ ഗോളിലേയ്ക്ക് ശ്രമിച്ചിട്ടും, ഏഴു തവണ പോസ്റ്റിനെയും ഗോളിനെയും ലക്ഷ്യംവച്ചിട്ടും സ്‌പെയിനിനെ ചലിക്കാൻ വോഴിന സമ്മതിച്ചില്ല. 15 തവണയാണ് സ്‌പെയിൻ കാബോയുടെ പെനാലിറ്റി ഏരിയയിൽ ആക്രമണവുമായി എത്തിയത്. ഇത്രത്തോളം കഠിനമായ പ്രതിരോധം പുറത്തെടുത്തിട്ടും കാബോയ്ക്ക് ആകെ ലഭിച്ചത് ഒരു മഞ്ഞക്കാർഡ് മാത്രമാണ് എന്നത് അവരുടെ പ്രതിരോധ കേളി മികവിന് അടിവരയായി. ഇതോടെ ആദ്യമായി ലോകകപ്പ് കളിക്കുന്ന കാബോ സ്‌പെയിനൊപ്പം തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്റും സ്വന്തമാക്കി.

Advertisements

Hot Topics

Related Articles