കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലെ പോളച്ചിറ ഭാഗത്ത് വീടുകയറി സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പോളച്ചിറ സ്വദേശിയായ തെക്കേപ്പുര വീട്ടിൽ ശരത്ത് എന്നയാളുടെ വീട്ടിൽ മെയ് 31-ന് രാത്രി 8 മണിക്കും ജൂൺ 1-ന് രാവിലെ 6 മണിക്കും ഇടയിലുള്ള സമയത്ത് വീടിൻ്റെ ജനൽപ്പാളികൾ അറുത്തുമാറ്റി അകത്ത് കടന്ന പ്രതി, ഡ്രോയറിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചിങ്ങവനം പാറപ്പറമ്പിൽഹരീഷ് കുമാർ (49) എന്നയാളെ ജൂൺ 15-ന് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് എസ്.ൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നാദിർഷാൻ, മനോജ് എം.ആർ., കൃഷ്ണകുമാർ, സി പി ഓ മാരായ റിങ്കു, രാജീവ്, ശ്രീലാൽ, സുമേഷ് കെ.സുധാകരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷണം പോയ സ്വർണം കേളൻകവലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച നിലയിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.


