എസ് പി സി പാസ്സിംങ് ഔട്ട് പരേഡ് നടത്തി

മൈലപ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡ് മൈലപ്ര എസ്സ് എച്ച് സ്കൂൾ ഗ്രൗണ്ടിൽ വച്ച് ചൊവ്വാഴ്ച്ച നടത്തി. മൈലപ്ര എസ്സ് എച്ച്, പത്തനംതിട്ട ഗവ: ഹയർ സെക്കന്ററി, വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ എന്നീ സ്കൂളുകളിലെ എസ്സ് പി സി കേഡറ്റുകൾ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്സ് പി യും എസ്സ് പി സി പ്രാജക്റ്റ് ജില്ലാ നോഡൽ ഓഫീസറും ആയ  കെ എ വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. 

മൈലപ്ര പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ്  മാത്യു വർഗ്ഗീസ്, പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ  ജിബു ജോൺ, അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ സുരേഷ് കുമാർ ജി, എസ്സ് എച്ച് സ്കൂൾ മാനേജർ ഫാ. പോൾ നിലയ്ക്കൽ, ഹെഡ്മാസ്റ്റർ  സജി വർഗ്ഗീസ്, പത്തനംതിട്ട ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് കുമാർ, സ്കൂൾ പി റ്റി എ പ്രസിഡന്റ്  റനീസ് മുഹമ്മദ്, ഗാർഡിയൻ പി റ്റി എ പ്രസിഡന്റ്  അബ്ദുൾ വഹാബ് , റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട്  ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുപങ്കെടുത്തു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സംസ്ഥാന കലോഝവത്തിൽ കാർട്ടൂൺ, മോണോ ആക്ട്, ഓട്ടൻതുള്ളൽ എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ജൂനിയർ കേഡറ്റ് കുമാരി. ഗൗരിനന്ദന ജെ കഥാ രചനയിൽ ബി ഗ്രേഡ് നേടിയ സീനിയർ കേഡറ്റ് അഞ്ജന സന്തേഷ് എന്നിവരെ അനുമോദിച്ചു.

Hot Topics

Related Articles