ഡല്‍ഹി : സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. പരാമര്‍ശം വിശ്വാസികള്‍ക്കെതിരല്ല, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണത്തിനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്, അവര്‍ക്കൊപ്പം കോണ്‍ഗ്രസും നില്‍ക്കുന്നുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തീരുമാനം.
മിത്ത് വിവാദത്തില്‍ ഇനി ചര്‍ച്ച വേണ്ട. മിത്ത് വിവാദം നീണ്ടുപോകുന്നത് സാമൂഹികമായും രാഷ്ട്രീയമായും ഭിന്നിപ്പുണ്ടാക്കാനേ ഇടയാക്കൂവെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ശാസ്ത്രാവബോധം വളര്‍ത്തണമെന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണത്തോട് കൂടി വിഷയം അവസാനിച്ചു. കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും കമ്മറ്റി തീരുമാനമെടുത്തു.