സ്പെഷ്യൽ റിക്രൂട്ട്മെന്റ് സമരം ശക്തമാക്കും ; പ്രൊട്ടക്ഷൻ കൗൺസിൽ

തിരുവനന്തപുരം : പട്ടികജാതി / ഗോത്രവിഭാഗങ്ങൾക്ക് സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രവർത്തിച്ചുവന്ന സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ നിർത്തലാക്കിയ ഗവൺമെന്റ് നടപടിക്കെതിരെ , സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി . മാർച്ച്‌ അംബേദ്‌കറൈറ്റും എഴുത്തുകാരനുമായ രമേഷ്‌ നന്മണ്ട ഉദ്ഘാടനം ചെയ്തു.

Advertisements

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ – ബി എടുത്തു മാറ്റി കൊണ്ട് സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് റദ്ദ് ചെയ്ത ഗവൺമെന്റ് നടപടി പിൻവലിക്കുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുക്കുമെന്ന്‌ രമേഷ് നന്മണ്ട പറഞ്ഞു. മാർച്ച് 6 ന് സംസ്ഥാനത്തെ മുഴുവൻ സമുദായിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാർത്ഥി,ഉദ്യോഗസ്ഥ സംഘടനകളുടെയും, സംവരണ ഉദ്യോഗാർഥികളുടെയും, ഉദ്യോഗസ്ഥരുടെയും അംബേദ്‌കറൈറ്റ്കളുടെയും നേതൃയോഗം വിളിച്ചു ചേർക്കും.വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് കേരള ചേരമർ സംഘം സംസ്ഥാന ജന: സെക്രട്ടറി
ശ്രീ. ഐ. ആർ. സദാനന്ദൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ശ്രീ.പി.വി. നടേശൻ (SRPC ചെയർമാൻ) അധ്യക്ഷത വഹിച്ച ധർണ്ണയിൽ കേരള സാംബവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡി ആർ വിനോദ് സ്വാഗതമാശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വ: വി.ആർ. രാജു (പ്രസിഡണ്ട് , അഖില കേരള ചേരമർ ഹിന്ദു മഹാസഭ ) മുഖ്യപ്രഭാഷണം നടത്തി. ശ്രീ : എ.കെ.സജീവ് (ജന: കൺവീനർ, SRPC) സമര പ്രഖ്യാപന സന്ദേശം നൽകി. സർവ്വശ്രീ : വി.നാരായണൻ (KDF (D), സുനിൽകുമാർ (കാക്കാലൻ കുറവൻ മഹാസഭ), എബി.ആർ. നീലംപേരൂർ
(സംസ്ഥാന പ്രസിഡണ്ട് , KCS ), കൈതക്കോട് രാധാകൃഷ്ണൻ (സംസ്ഥാന ജന: സെക്രട്ടറി, ഇന്ത്യൻ ലേബർ പാർട്ടി ), പൊന്നായി മോഹൻ (കേരള വണ്ണാർ സംഘം) ,അഡ്വ. രാമൻ ബാലകൃഷ്ണൻ (ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് SC/ST ഓർഗനൈസേഷൻസ് )
ad സതീഷ്കുമാർ (ജന: സെക്രട്ടറി, അഖില കേരള ഹ്രിന്ദു) ചെമ്മാൻ / സെമ്മാൻ സമാജം), മുഖത്തല ഗോപിനാഥൻ (സംസ്ഥാന പ്രസിഡണ്ട് , കേരള സാംബവ സഭ), വി.ടി.രഘു (ജന: സെക്രട്ടറി, AKCHMS) , മഹേഷ് ശാസ്ത്രി പയ്യോളി (ദലിത് ആക്ടിവിസ്റ്റ്), പള്ളിക്കൽ ശാമുവേൽ (സംസ്ഥാന സെക്രട്ടറി, ഇന്ത്യൻ ദലിത് ഫെഡറേഷൻ ), ശ്രീജ സുനിൽ (സംസ്ഥാന സെക്രട്ടറി, നാഷണൽ സ്റ്റുഡന്റ്സ് യൂത്ത് ഫ്രണ്ട് )സജി പാമ്പാടി ( ദളിത് ഐക്യ സമിതി സംസ്ഥാന സെക്രട്ടറി ) പിജി ഗോപി (ദലിത് ലീഡേഴ്സ് കൗൺസിൽ) തുടങ്ങിയവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Hot Topics

Related Articles