കോട്ടയം: ജില്ലയിലെ പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള സ്‌പോർട്സ് കിറ്റ് വിതരണം മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈകിട്ട് 4.30ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ വച്ച് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, നഗരസഭാധ്യക്ഷൻ, നഗരസഭാംഗങ്ങൾ എന്നിവർ സ്‌പോർട്സ് കിറ്റ് ഏറ്റുവാങ്ങുന്നതിനായി എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗിസ് ഗുരുക്കൾ അറിയിച്ചു.
Advertisements


