സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ധർണ്ണ നടത്തി

നാട്ടകം: കോട്ടയം ട്രാവൻ കൂർ സി മിന്റ്സിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും, പിഎഫ് കുടിശിഖ അടച്ച് പി എഫ് പെൻഷന് ഹയർ ഓപ്ഷൻ നൽകാൻ അർഹരാക്കണമെന്നും അവശ്യ പെട്ടുകൊണ്ടുമാണ് സമരം നടത്തിയത്. പി എഫ് വിഹിതം അടക്കാത്തതിനെ തുടർന്ന് കമ്പനി യുടെ അക്കൗണ്ട്കൾ ഇപ്പോൾ മരവിപ്പിച്ചിരിക്കയാണ്.എക്സ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എസ് രാജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി മുൻ പ്രസിഡന്റ് കുര്യൻ ജോയ് ഉദ്ഘാടനം ചെയ്തു.കെപിസിസി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, കേരളാ കോൺഗ്രസ്‌ ഉന്നതധികാര സമിതി അംഗം ജോയ് ചെട്ടിശേരി,അസോസിയേഷൻഭാരവാഹികളായ, ജോസ് പോൾ, എസ് രാധാകൃഷ്ണൻ,എം സി ബാബു, ജോസഫ് പോൾ, എം സി ജോസഫ്,കുമരകം ചാണ്ടി,സി പി കുര്യൻ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles