കോട്ടയം: ഇതുവരെ പ്രദർശിപ്പിച്ച നൂറോളം വേദികളിലും സൂപ്പർ ഹിറ്റായി കയ്യടികൾ നേടിയ ആലപ്പുഴ മരുതം ഗ്രൂപ്പിന്റെ മാടൻ മോക്ഷം നാടകത്തിന് കോട്ടയത്തും വൻ സ്വീകരണം. ഇതിനോടകം തന്നെ ആയിരങ്ങളാണ് കോട്ടയത്ത് ഇതുവരെ മാടൻ മോക്ഷത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ജനുവരി 24 , 25 നും വൈകിട്ട് ആറരയ്ക്ക് ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മുപ്പായിപ്പാടം വിജയപുരം രൂപത മൈതാനത്താണ് നാടകം അരങ്ങേറുക.
ജാഗ്രത ന്യൂസിന്റെ വാട്സ്അപ്പ് ഗ്രൂപ്പ് ലിങ്ക് വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഗോൾഡ് സീരീസിന് 500 രൂപയും, സിൽവർ സീരീസ് ടിക്കറ്റിന് 300 രൂപയുമാണ് നിരക്ക്. ഗോൾഡ് സീരീസിലെ ടിക്കറ്റുകൾ ഫാമിലി പാക്കായി എടുക്കുമ്പോൾ അഞ്ചു ടിക്കറ്റുകൾ 2000 രൂപ നിരക്കിലും, സിൽവറിലെ ടിക്കറ്റുകൾ ഫാമിലി പാക്കായി എടുക്കുമ്പോൾ അഞ്ചു ടിക്കറ്റുകൾ 1200 രൂപയ്ക്കും ലഭിക്കും. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ – 8089833475, 9496378611


