കൊച്ചി: നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. തിങ്കളാഴ്ച തൃശൂരിൽ വെച്ചായിരിക്കും പ്രഖ്യാപനം. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലുമാണ് അവാർഡ് പ്രഖ്യാപനം മാറ്റിയത്.
Advertisements
സിനിമാ സാംസ്ക്കാരിക മന്ത്രിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് പ്രഖ്യാപനം തൃശൂരിൽ നടത്തുന്നത്. 2024ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ് വിവരം.


