സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് ; കോട്ടയവും പ്രതീക്ഷയിൽ 

തിരുവനന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ സെക്രട്ടറിയറ്റ് പിആര്‍ ചേംബറില്‍ മൂന്ന് മണിക്ക് അവാർഡുകൾ  പ്രഖ്യാപിക്കും. കോട്ടയവും സിനിമ അവാർഡ് പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. 

Advertisements

156 ചിത്രം മത്സരത്തിനുണ്ടായിരുന്നു. പ്രാഥമികതലത്തിലെ രണ്ടു ജൂറികള്‍ (ഉപസമിതികള്‍) വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി കണ്ടത്. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളില്‍ ശക്തമായ മത്സരമുണ്ടായെന്നാണ് സൂചന. കുട്ടികളുടെ വിഭാഗത്തില്‍ എട്ടുചിത്രവും മത്സരിച്ചു. ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷാണ് അന്തിമ ജൂറി അധ്യക്ഷൻ.

Hot Topics

Related Articles