സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സ് :  കോട്ടയം റവന്യു ജില്ലയെ പ്രതിനിധീകരിച്ച് സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ടി വിപുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ യോഗ്യത നേടി 

ടി വി പുരം:കൊല്ലത്ത് നടക്കുന്ന ജൂനിയർ, സബ് ജൂനിയർ സ്കൂൾ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ കോട്ടയം റവന്യു ജില്ലയെ പ്രതിനിധീകരിച്ചുടിവി പുരം ഗവൺമെൻ്റ് ഹയർ സെക്കൻഡറിയിലെ ഹോക്കി താരങ്ങൾ. സബ് ജൂനിയർ വിഭാഗത്തിൽ വി. ഉത്തര ,അനാമിക എസ്. അഭിലാഷ്, വൈഷ്ണവി, നന്ദിത ബിനു, കെ.ആർ.അനുശ്രീ, ശ്രേയമോൾ, ജൂനിയർ വിഭാഗത്തിൽ ജനിക ജയമോൻ,പൂജജയൻ എന്നിവരാണ് സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിൽ മത്സരിക്കാൻ അർഹത നേടിയത്.ചുരിങ്ങിയ കാലയിളവിലെ പരിശീലനത്തിൻ്റെ കരുത്തിൽ മിന്നുന്ന വിജയം കൈവരിച്ചത്. സ്കൂളിലെ വി.വി. വിപിൻകുമാറടക്കമുള്ള അധ്യാപകർ പിടിഎ,വൈക്കം ടൗൺ റോട്ടറി ക്ലബ്, കായികാധ്യാപകൻ ജോമോൻജേക്കബ്,വോളിബോൾ വെറ്ററൻ താരം ബാലകൃഷ്ണൻ മാധവശേരി തുടങ്ങിയവരുടെ സഹായങ്ങളുടേയും പ്രോത്സാഹനത്തിൻ്റേയും പിൻബലത്തിലാണ് കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചത്. ദേശീയ തലത്തിൽ മികവ് തെളിയിച്ചതാരങ്ങളും ടി വി പുരം സ്കൂളിലുണ്ട്. കബഡിയിലും ഫുട്ബോളിലും മികവ് കാട്ടിയിട്ടുള്ള ടിവിപുരത്തിൻ്റെ കായിക പാരമ്പര്യത്തിൻ്റെ പിൻതുടർച്ചയായി ഹോക്കിയിലും ടിവി പുരത്തെ കുട്ടികൾ മികവ്തെളിയിക്കുകയാണ്.

Advertisements

Hot Topics

Related Articles