തെരുവ് നായ കുറുകെ ചാടി ; ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

Advertisements

ഇന്നലെ വൈകുന്നേരം ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽ ബാബു മരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

.

Hot Topics

Related Articles