തിരുവല്ലയിൽ തെരുവുനായ ആക്രമണം ; വീട്ടമ്മയ്ക്ക് കടിയേറ്റു

തിരുവല്ല : തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. പെരിങ്ങര കോച്ചാരി മുക്കം കുണ്ടേച്ചിറയിൽ പ്രകാശിന്റെ ഭാര്യ സോമവല്ലിയ്ക്കാണ് നായയുടെ കളിയേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടു പടിക്കൽ നിൽക്കുകയായിരുന്ന സോമവല്ലിയെ നായ ആക്രമിക്കുകയായിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമവല്ലിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles