കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു : പ്രതികരിക്കാതെ കോളേജ് അധികൃതർ ;  വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കണമെന്നയാവശ്യം ശക്തമാകുന്നു. കോളേജിലെ രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷ് ആണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്.

Advertisements

ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടൊരു പോസ്റ്റര്‍ അല്ലാതെ കോളേജിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേ സമയം ഫോണ്‍ പിടിച്ചു വെച്ചതിന്റെ പേരിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ സഹപാഠിയുടെ  മരണത്തെക്കുറിച്ചോ മറ്റുവിവരങ്ങളെ കുറിച്ചോ സംസാരിക്കുന്നതില്‍ നിന്നും സഹപാഠികളെ അധികൃതര്‍ വിലക്കിയതായും വിവരമുണ്ട്.

Hot Topics

Related Articles