ദുരിത മേഖലയിൽ കൈത്താങ്ങായി എസ് എഫ് ഐ

പുതുപ്പള്ളി :
കൊക്കയാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച ഉറുമ്പിക്കര പ്രാദേശത്തെ ആറുപത്
വീടുകളിൽ എസ്.എഫ്.ഐ ആർ.ഐ.ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മാതൃകം എസ്.എഫ്.ഐ ആർ.ഐ.ടി യുടെ നേതൃത്വത്തിൽ പ്രദേശത്തെ സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകളും വിതരണം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി പാമ്പാടി ഗവ:ആർ.ഐ.ടി കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച സഹായങ്ങൾ സ്വരുക്കൂട്ടിയാണ് പാഥേയം എന്ന് പേരിട്ട് എസ് എഫ് ഐ ഈ ഉദ്യമത്തിനു തുടക്കം കുറിച്ചത്. ഞായറാഴ്ച നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയിൽ സി.പി.ഐഎം ഉറുമ്പിക്കര ലോക്കൽ സെക്രട്ടറി സദാശിവൻ സംസാരിച്ചു. എസ് എഫ് ഐ കോട്ടയം ജില്ലാ കമ്മറ്റി അംഗം അതുൽ കൃഷ്ണ, ആർ ഐ ടി യൂണിറ്റ് പ്രസിഡന്റ്‌ പി കെ വൈഷ്ണവ് , മാതൃകം ആർ ഐ ടി യൂണിറ്റ് കൺവീനർ പി അഞ്ജന എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles