ഒരു വർഷം മുൻപ് വിവാഹിതയായ ഇരുപതുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊല്ലം: ഒരു വർഷം മുൻപ് വിവാഹിതയായ ഇരുപതുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലത്താണ് ഇരുപതുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു.

Advertisements

ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ്ഖാൻ. പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു.
ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles