കോട്ടയം : വിലക്കയറ്റം ഒഴിവാക്കാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോയ്ക്ക് 500 കോടി രൂപ ഈ വർഷം സബ്‌സിഡി ഇനത്തിൽ നൽകിയതായി സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം പിനാക്കി ടവറിൽ സപ്ലൈകോ ജില്ലാ ക്രിസ്മസ്-പുതുവത്സര വിപണനമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ഉത്സവകാലത്ത് പ്രത്യേക വിപണന മേളകൾ സർക്കാർ സംഘടിപ്പിക്കുന്നതെന്നും രാജ്യത്ത് വിലക്കയറ്റം 39 ശതമാനം വർധിച്ചതായും മന്ത്രി പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ അധ്യക്ഷനായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. സി. ബിനോയി, ബെന്നി മൈലാടൂർ, ടോമി വേദഗിരി, എൻ.എം. മിഖായേൽ, സപ്ലൈകോ കോട്ടയം മേഖലാ മാനേജർ എം. സുൾഫിക്കർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.
റേഷൻ കാർഡ് ഉടമകൾക്ക് മാസം ഒരു തവണ കാർഡ് ഉപയോഗിച്ച് സബ്സിഡി നിരക്കിൽ ഉത്പന്നങ്ങൾ വാങ്ങാം. സപ്ലൈകോയുടെ മറ്റ് ഔട്ട്ലെറ്റുകളെക്കാളും പാക്കിംഗ് നിരക്ക് കുറച്ചാണ് മേളയിലെ വിൽപ്പന. ജനുവരി രണ്ടു വരെയാണ് മേള.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേളയിൽ പലവ്യഞ്ജന സാധനങ്ങളുടെ
സബ്സിഡി, നോൺ സബ്സിഡി വില (കിലോയ്ക്ക്)
ചെറുപയർ-(74, 90), പച്ചരി-(33), ഉഴുന്ന് (66, 108), കടല (43, 66), വൻപയർ (45, 95), തുവരപരിപ്പ് (65, 118), പഞ്ചസാര (22, 40.50), ജയ അരി (25, 39), മാവേലി മട്ട റൈസ് (24, 39), മാവേലി പച്ചരി (23, 28), ഗ്രീൻ പീസ്(60), മട്ട അരി (വടി-48.50), വെള്ളക്കടല (118), പീസ് പരിപ്പ് (74), ശബരി വെളിച്ചെണ്ണ (ഒരു ലിറ്റർ-126, 167), മുളക് (500 ഗ്രാം- 37.50, 150), മല്ലി (500 ഗ്രാം-39.50, 75), കടുക് (100 ഗ്രാം-9.80), ഉലുവ (100 ഗ്രാം-8.60), ജീരകം (100 ഗ്രാം-31.10), പിരിയൻ മുളക് (അരക്കിലോ-170), ]¸പപ്പടം(18).
പച്ചക്കറികൾ (കിലോയ്ക്ക്): കത്തരി(38) , വഴുതന (40), വെണ്ട (40), പാവയ്ക്ക (48), പയർ (52), തടിയൻ (26), പച്ചമുളക് (58), പടവലം (32), പേയൻകായ് (44), മാങ്ങ (68), കാരറ്റ് (48), കാബേജ് (34), ബീൻസ് (58), ബീറ്റ് റൂട്ട് (44) , ഉരുളൻ കിഴങ്ങ് (38), മത്തങ്ങ (27), കോവയ്ക്ക (48), വെള്ളരി (28), തക്കാളി (30), ചെറുനാരങ്ങ (45), മുരിങ്ങക്ക (170), ഇഞ്ചി (70), ചെറിയ ചേമ്പ് (88), ചേന (32), സവാള (26), ചെറിയ ഉള്ളി (90), കൂർക്ക (45), മല്ലി ഇല (70), കറിവേപ്പില (65), ഏത്തൻ കായ് (45), ഏത്തൻ പഴം (48), പാളയം കോടൻ (25), രസകദളി (52), സലാഡ് വെള്ളരി (55), വെളുത്തുള്ളി (68).