ന്യൂഡല്‍ഹി : ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജയിലില്‍ നിന്ന് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിയില്‍ കൂടുതല്‍ ശക്തമായ ചോദ്യങ്ങളുമായി സുപ്രീംകോടതി. ചില പ്രതികള്‍ക്ക് മാത്രം സവിശേഷ പരിഗണന നല്‍കുന്നുണ്ടോയെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ഉജ്ജല്‍ ഭൂയാൻ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ബില്‍ക്കിസ് ബാനു പ്രതികള്‍ക്ക് ഇത്തരത്തില്‍ സവിശേഷ പരിഗണന ലഭിച്ചോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ചില കുറ്റവാളികള്‍ക്ക് മറ്റുള്ളവരേക്കാള്‍ സവിശേഷ പദവിയുണ്ടോയെന്ന് പ്രതികള്‍ക്കായി ഹാജരായ സിദ്ധാര്‍ത്ഥ് ലൂത്രയോട് കോടതി ചോദിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതാണെന്നും അതിനാല്‍ കുറ്റകൃത്യത്തിന്റെ സ്വാഭാവവും തെളിവും പരിഗണിക്കേണ്ടതില്ലെന്നും വിട്ടയക്കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നുമായിരുന്നു ലൂത്രയുടെ വാദം. പ്രതികള്‍ക്ക് ജയില്‍മോചനം നല്‍കിയത് നിയമപരമായാണോ എന്നതാണ് ചോദ്യമെന്ന് കോടതി നിരീക്ഷിച്ചു. 20ന് വാദം തുടരും.