ഡൽഹി : കേരളത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തില്‍ പ്രസക്തമായ വിധിയുമായി സുപ്രീം കോടതി. മനുഷ്യര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഉള്ളതായി ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജല്ലിക്കെട്ടും കമ്പളയും കാളവണ്ടിയോട്ടമത്സരവും അനുവദിക്കുന്ന നിയമഭേദഗതികള്‍ ശരിവെച്ച് പുറപ്പെടുവിച്ച വ്യാഴാഴ്ചയിലെ വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വ്യക്തികള്‍ക്കെന്നപോലെ തുല്യതാ അവകാശവും മൃഗങ്ങള്‍ക്ക് നല്‍കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മൃഗങ്ങള്‍ക്ക് നിയമാവകാശങ്ങള്‍പോലെ മൗലികാവകാശങ്ങളുമുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃഗങ്ങള്‍ക്ക് മൗലികാവകാശം നല്‍കിയതായി നമുക്ക് കീഴ്‌വഴക്കമില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014ലെ വിധിയിലും മൃഗങ്ങള്‍ക്ക് മൗലികാവകാശമുള്ളതായി പറയുന്നില്ല. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 3, 11 വകുപ്പുകളെല്ലാം മൃഗങ്ങള്‍ക്ക് നല്‍കുന്നത് നിയമാവകാശങ്ങളാണെന്ന് ജല്ലിക്കെട്ട് നിരോധിച്ച എ. നാഗരാജ് കേസിലെ വിധിയില്‍ ചൂണ്ടിക്കാട്ടി.