ശരിയായ വിദ്യാഭ്യാസത്തിന് മദ്രസകള്‍ അനുയോജ്യമല്ല: സുപ്രീം കോടതിയെ അറിയിച്ച് ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി : മദ്രസകള്‍ ശരിയായ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലെന്ന് ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. കുട്ടികള്‍ക്ക് “ശരിയായ വിദ്യാഭ്യാസം” ലഭിക്കാൻ മദ്രസകള്‍ “അനുയോജ്യമല്ലാത്തതോ, അയോഗ്യമോ” ആണെന്നാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ബാലാവകാശ സംരക്ഷണ സ്ഥാപനമായ നാഷണല്‍ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (NCPCR) സുപ്രീം കോടതിയെ അറിയിച്ചത്. മദ്രസകളിലെ പാഠപുസ്‌തകങ്ങള്‍ ഇസ്‌ലാമിന്റെ ആധിപത്യം അവകാശപ്പെടുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു.

Advertisements

“പാഠ്യപദ്ധതിയില്‍ കുറച്ച്‌ എൻസിഇആർടി പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് വിദ്യാഭ്യാസം നല്‍കുന്നതിന്റെ പേരില്‍ വെറുമൊരു കപടവേഷമാണ്, കുട്ടികള്‍ക്ക് ഔപചാരികവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നില്ല,” NCPCR വാദിച്ചു. പാഠ്യപദ്ധതി, അധ്യാപകരുടെ യോഗ്യത, അതാര്യമായ ധനസഹായം, ഭൂനിയമങ്ങളുടെ ലംഘനം, കുട്ടികള്‍ക്ക് സമഗ്രമായ അന്തരീക്ഷം നല്‍കുന്നതില്‍ പരാജയം എന്നീ പ്രശ്നങ്ങളാണ് മദ്രസകളുമായി ബന്ധപ്പെട്ട് NCPCR ഉയർത്തിക്കാട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

” ഖുറാനും മറ്റ് മതഗ്രന്ഥങ്ങളും പഠിക്കാൻ ഉപയോഗിക്കുന്ന പരമ്ബരാഗത രീതികളെയാണ് മദ്രസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകർ പ്രധാനമായും ആശ്രയിക്കുന്നത് . മദ്രസകള്‍ മതത്തിന്റെ പരമ്ബരാഗത അടിസ്ഥാനത്തില്‍ മാത്രം നിലകൊള്ളുന്നു,” റിപ്പോർട്ട് പറയുന്നു.

“സാമൂഹിക പരിപാടികളോ ഫീല്‍ഡ് ട്രിപ്പുകള്‍ പോലെയുള്ള പാഠ്യേതര പ്രവർത്തനങ്ങളോ എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിനെക്കുറിച്ച്‌ ഭൂരിഭാഗം മദ്രസകള്‍ക്കും ഒരു ധാരണയുമില്ല. പഠനത്തിന്റെ പല നിർണായക ഘടകങ്ങളും ഇല്ലാത്തതിനാല്‍ ഇത് കുട്ടികളെ മുന്നേറാൻ സഹായിക്കുന്നില്ല. ” കമ്മീഷൻ പറഞ്ഞു.

Hot Topics

Related Articles