ദില്ലി: കർണാടകത്തിലെ തിരഞ്ഞെടുപ് റാലിയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി.
എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അമിത് ഷായുടെ പ്രസ്താവനയിൽ കോടതി ചോദിച്ചു. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി പറഞ്ഞു. പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്. ഈ ഘട്ടത്തിലാണ് കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ ഈ വിവാദ വിഷയത്തിൽ നടത്തിയ പ്രസംഗം ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ വിമർശനം.