തൃശൂർ കേരള വര്‍മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് ശനിയാഴ്ച നടക്കും ; റീകൗണ്ടിങ് നടക്കുക ചെയർമാൻ സ്ഥാനത്തേക്ക്

ന്യൂസ് ഡെസ്ക് : തൃശൂർ കേരള വര്‍മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ് ശനിയാഴ്ച നടക്കും.ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ചെയര്‍മാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് ആണ് നടക്കുന്നത്.രാവിലെ 9 മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണല്‍. പ്രിൻസിപ്പലിന്റെ ചേംബറില്‍ വിദ്യാര്‍ഥി സംഘനകള്‍ യോഗം ചേര്‍ന്നാണ് റീകൗണ്ടിങിനുള്ള ഡേറ്റ് തീരുമാനിച്ചത്.

Advertisements

ഇരു വിദ്യാര്‍ഥി സംഘടനകളും റീകൗണ്ടിങ്ങിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. റീകൗണ്ടിംഗ് സുതാര്യമായ രീതില്‍ നടക്കുമെന്ന പ്രതീക്ഷയാണ് കെ.എസ്.യു പങ്കുവെച്ചത്. കോടതി വിധി പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. അസാധു വോട്ടുകളുടെ കാര്യത്തില്‍ യുണിവേഴ്‌സിറ്റി മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ നടപടി സ്വീകരിക്കും. ഇരുകൂട്ടര്‍ക്കും അംഗീകരിക്കാൻ സാധിക്കുന്ന തരത്തില്‍ സൂതാര്യമായ രീതിയില്‍ റീകൗണ്ടിംഗ് നടത്തുമെന്നും കോളേജ് പ്രിൻസിപ്പല്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം റീകൗണ്ടിങില്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇന്ന് ഓള്‍ പാര്‍ട്ടി യോഗം വിളിച്ചപ്പോള്‍ കെ.എസ്.യു സ്ഥാനാര്‍ഥിയെ അറിയിച്ചില്ലെന്നും തുടക്കം മുതല്‍ ക്രമക്കേട് നടന്നുവെന്ന് കോടതി കണ്ടെത്തിയെന്നും അലോഷ്യസ് പ്രതികരിച്ചു.

Hot Topics

Related Articles