ചെന്നൈ : ഏക സിവില്‍ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വര്‍ഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.പാട്നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്ന് വിമര്‍ശിച്ച സ്റ്റാലിന്, മണിപ്പൂര്‍ കത്തുമ്പോഴും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുറ്റപ്പെടുത്തി.
രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിഎംകെ കുടുംബ പാര്‍ട്ടി തന്നെയാണ്. തമിഴ്നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതക്ക് ഭീഷണിയാണെന്ന് പാളയം ഇമാം വിപി ഷുഹൈബ് മൗലവി പറഞ്ഞു. ഭരണഘടന നല്കുന്ന സ്വതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങളില്‍ നിന്ന് കേന്ദ്രം പിൻമാറണമെന്ന് തിരുവനന്തപുരത്ത് സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്ത് ഇമാം ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കലാപം ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജനങ്ങളെ മതപരമായി വിഭജിച്ചുള്ള അധികാര രാഷ്ട്രീയം പാടില്ലെന്നും ഇമാം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ബീമപള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.