കോട്ടയം : എസ് .എസ്. എൽ. സി, ഹയർ സെക്കൻററി, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് താഴത്തങ്ങാടി മുസ്ലിം ജമാഅത്തിന്റെ അഭിമുഖത്തിൽ മെറിറ്റ് അവാർഡ് നൽകി. ജമാഅത്ത് ഹാളിൽ നടന്ന 2023-മെറിറ്റ് അവാർഡ് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.ചീഫ് ഇമാം അബൂശമ്മാസ് മൗലവി അനുഗ്രഹ പ്രഭാഷണവും വിജയികൾക്കുള്ള മെമെന്റോ വിതരണവും നടത്തി.
മലിനീകരണ വിഷയത്തിൽ രസതന്ത്രത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി ബിരുദം പൂർത്തിയാക്കിയ റെഹിൻ സുലൈ, മെഡിക്കൽ എൻട്രൻസ് എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ എംഅബ്ദുൽ ഖാദർ, അഷ്ന ഷിബു തുടങ്ങിയ പ്രതിഭാധരർ ചടങ്ങിൽ മുഖ്യ അതിഥികളായി.ബിരുദാനന്തര ബിരുദർക്കുള്ള മെറിറ്റ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി ഐ ജി ഐ സീനിയർ റിസോഴ്സ് പേഴ്സൺ അൻഷാദ് അതിരമ്പുഴ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിജയമന്ത്രങ്ങൾ എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് അവതരിപ്പിച്ചു. ജമാഅത്ത് ട്രഷറർ അഷ്റഫ് ചാത്തൻകോട് സ്വാഗതം പറഞ്ഞു, ജനറൽ സെക്രട്ടറി കെ കെ അബ്ദുനാസർ,വൈസ് പ്രസിഡണ്ട് സി എം യൂസഫ്, ജോ :സെക്രട്ടറി അൻവർ പാഴൂർ,സീനിയർ മെമ്പർമാരായ കെ എ നുറുദ്ദീൻ മേത്തർ, കെ ഇ ബഷീർ മേത്തർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മീഡിയ വിംഗ് കൺവീനർ റാഷിദ് കുമ്മനം കൃതജ്ഞത രേഖപ്പെടുത്തി.