തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് പൊടിയിട്ട് ആണോ ചായ ഉണ്ടാക്കുന്നത് ; എന്നാല്‍ ഒരു ഗുണവും കിട്ടില്ല: കാരണം ഇത് 

ചായയും കാപ്പിയും എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. ഭൂരിഭാഗം പേരും തങ്ങളോട് ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കാപ്പിയോ കുടിച്ചു കൊണ്ടായിരിക്കും.ആ ദിവസം മൊത്തം ഉന്മേഷത്തോടെ ഇരിക്കാൻ ഇവർ രണ്ടും നിങ്ങളെ സഹായിക്കും. എന്നാല്‍ ഇവ തയ്യാറാക്കുന്ന രീതിയും കുടിക്കുന്ന എണ്ണവും അനുസരിച്ച്‌ ഇതിന്റെ ഗുണദോഷങ്ങള്‍ വ്യത്യാസപ്പെടുന്നു. പോളിഫിനോളുകള്‍, ക്യാറ്റെക്കിന്‍സ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുണ്ട് . ഇതെല്ലാം ഗുണകരമാണ്.

Advertisements

പലരും പല തരത്തിലാണ് ചായ, കാപ്പി തയ്യാറാക്കുന്നത്. തിളച്ച വെള്ളത്തില്‍ പൊടിയിട്ടും തിളയ്ക്കുന്ന പാലില്‍ നേരിട്ടും ഇട്ട് കുടിയ്ക്കുന്നവരുണ്ട്. ഇതുപോലെ പൊടിയിലേയ്ക്ക് തിളക്കുന്ന വെള്ളം നേരിട്ടൊഴിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ പൊതുവേ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് പൊടിയിട്ട് തിളപ്പിച്ച്‌ കുടിയ്ക്കുന്നതാണ് സാധാരണ രീതി. ഈ രീതിയില്‍ തയ്യാറാക്കുമ്ബോള്‍ മുകളില്‍ പറഞ്ഞ ഇതിന്റെ ഗുണങ്ങള്‍ ഇല്ലാതാകുകയാണ് ചെയ്യുന്നത്. വെറും നിറമുള്ള പാനീയം മാത്രമാണ് ഇതിലുള്ളത്. ബാക്കിയുള്ളവ ബാഷ്പീകരിച്ച്‌ പോകും. മാത്രമല്ല, നാം ഉപയോഗിയ്ക്കുന്ന വെള്ളത്തിന് കട്ടിയുണ്ടെങ്കില്‍ ഇതില്‍ ഈ ആന്റിഓക്‌സിഡന്റുകളും മറ്റും ചേര്‍ന്ന് ഇത് ശരീരത്തിന് വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നു.ചായ, കാപ്പിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതെ ലഭിയ്ക്കാന്‍ നാം സോഫ്റ്റ് വാട്ടര്‍ ഉപയോഗിയ്ക്കുക. ഫില്‍ട്ടര്‍ ചെയ്ത വെള്ളമാണ് നല്ലത്. തേയിലപ്പൊടിയും കാപ്പിപ്പൊടിയും ഗുണം നല്‍കണമെങ്കില്‍ 85-90 ഡിഗ്രി തിളച്ച വെള്ളം മതി. കൂടുതല്‍ തിളച്ചത് വേണ്ട. വെള്ളം തിളപ്പിയ്ക്കുമ്ബോള്‍ ആവി വന്നു തുടങ്ങുമ്ബോള്‍ ഇത് ഓഫാക്കുക. പിന്നീട് 30 സെക്കന്റ് കഴിഞ്ഞ ശേഷം ഇതിലേയ്ക്ക് തേയിലപ്പൊടിയോ കാപ്പിപ്പൊടിയോ ചേര്‍ക്കുക. ഇത് അടച്ചു വച്ച്‌ മൂന്നുനാല് മിനിറ്റ് കഴിഞ്ഞ ശേഷം ഊറ്റിയെടുക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലിലും ഇതേ രീതിയില്‍ ചേര്‍ക്കുന്നതാണ് നല്ലത്. തിളച്ചു കൊണ്ടിരിയ്ക്കുന്ന വെള്ളത്തിലോ പാലിലോ പൊടികള്‍ ചേര്‍ക്കരുത്. തിളച്ച ശേഷം പൊടികള്‍ ചേര്‍ത്ത് അടച്ചുവച്ച്‌ ഉപയോഗിയ്ക്കണം. തേയിലപ്പൊടിയ്‌ക്കൊപ്പം പഞ്ചസാര ചേര്‍ത്ത് തിളപ്പിയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്ബോള്‍ പഞ്ചസാരയിലെ രാസവസ്തുക്കള്‍ ചായ, കാപ്പിയിലെ ആന്റിഓക്‌സിഡന്റുകളുടെ ഗുണം കളയുന്നു.ഇത് വാങ്ങിവച്ച്‌ ഊറ്റുമ്പോള്‍ ഇതിലേയ്ക്ക് ചേര്‍ക്കാം. ഇത്തരത്തില്‍ തയ്യാറാക്കുന്ന ചായയ്ക്ക് രുചി വ്യത്യാസമുണ്ടാകും. ഇത് ഇവയിലെ ആന്റിഓക്‌സിഡന്റുകളുടെ ഗുണം കാരണമാണ്. എന്നാല്‍ സ്ഥിരം കടുപ്പം ചായയും തിളപ്പിച്ച ചായയും കുടിച്ച്‌ ശീലിയ്ക്കുന്നവര്‍ക്ക് ഈ രീതി ആദ്യം സ്വാദില്‍ പിടിയ്ക്കാതെ വന്നേക്കും. ഇത് അല്‍പദിവസം ശീലിച്ചാല്‍ ഈ രീതിയില്‍ തയ്യാറാക്കുന്ന ഗുണഫലങ്ങളുള്ള ചായ ശീലമാകുകയും ചെയ്യും.

Hot Topics

Related Articles