ഓണാഘോഷങ്ങൾക്കിടയില്‍ നടത്തിയ വടംവലി മത്സരത്തിന് പിന്നാലെ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച്‌ കോളേജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ്(38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ സ്വദേശിയാണ്. ഇന്നലെ വൈകിട്ട് 4 മണിയോടെ ഓണാഘോഷത്തിന്റെ ഭാഗമായി കോളേജിലെ അദ്ധ്യാപകരുടെ വടംവലി മത്സരത്തില്‍ പങ്കെടുത്ത ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.

Advertisements

ഉടനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കല്‍ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ് ജോർജ്. ഭാര്യ സോനാ ജോർജ് ( അസിസ്റ്റന്റ് പ്രൊഫസർ, ന്യൂമാൻ കോളേജ് തൊടുപുഴ). രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.

Hot Topics

Related Articles