യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷം ; പൊലീസ് പെരുമാറിയത് ഭ്രാന്തിളകിയത് പോലെ ; രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട് : കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെഎസ്‍യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ച സംഭവത്തിനെതിരെയാണ് മാര്‍ച്ച്‌ നടത്തിയത്. പൊലീസ് പെരുമാറിയത് ഭ്രാന്തിളകിയത് പോലെയാണെന്നും ഇനി എന്നും മുഖ്യമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ സമരത്തെ അഭിവാദ്യം ചെയ്യേണ്ടി വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നറിയിപ്പ് നല്‍കി. പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ തിരിച്ചെറിഞ്ഞു.

Advertisements

Hot Topics

Related Articles