തലവടി ചുണ്ടൻ നീരണിയൽ ജനുവരി 1ന് : സ്വാഗത സംഘം രൂപികരിച്ചു

എടത്വ: തലവടി ഗ്രാമത്തിൻ്റെ ചിരകാല അഭിലാഷമായ തലവടി ചുണ്ടൻ ജനുവരി 1ന് നീരണിയും.തലവടി ചുണ്ടൻ നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ വാലയിൽ ബെറാഖാ തറവാട്ടിൽ ചേർന്ന ഉന്നതാധികാര സമിതിയുടെ യോഗത്തിൽ ആണ് തീരുമാനമെടുത്തത്. രക്ഷാധികാരി റവ.ഫാദർ ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബ്രഹ്മശ്രീ നീലകണ്ഠൻ ആനന്ദ് പട്ടമന, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ , ട്രഷറാർ പി.ഡി രമേശ് കുമാർ,വർക്കിംങ്ങ് പ്രസിഡൻറുമാരായ പ്രസിഡൻ്റ് ജോജി ജെ വയലപള്ളി,അജിത്ത് കുമാർ പിഷാരത്ത്,അരുൺകുമാർ പുന്നശ്ശേരിൽ, ജനറൽ കൺവീനറർമാരായ അഡ്വ.സി.പി.സൈജേഷ്, ഡോ.ജോൺസൺ വി.ഇടിക്കുള, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ, വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓവർസീസ് കോർഡിനേറ്റർ ഷിക്കു അമ്പ്രയിൽ ,ബൈജു കോതപുഴശ്ശേരിൽ, മധു ഇണ്ടംതുരുത്തിൽ, മാനേജർ റിനു തലവടി എന്നിവർ നേരിട്ടും ഓൺലൈനിലൂടെയും പങ്കെടുത്തു.തലവടി ചുണ്ടൻ നിർമ്മാണ സമിതിയുടെ ക്രിസ്തുമസ് ആഘോഷം സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

Advertisements

കഴിഞ്ഞ ആഴ്ച ഓഹരി ഉടമകളുടെ യോഗം ചേരുകയും മാലിപ്പുര ഉൾപ്പെടെ നിർമ്മിക്കാനുള്ള വസ്തു വാങ്ങുന്നതിന് തീരുമാനം എടുക്കുകയും ചെയ്തിരുന്നു.2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും മാലിപ്പുരയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലവടി ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചും ക്ലബ് രൂപീകരണ കമ്മറ്റി രൂപീകരിക്കുന്നതിന് തലവടി പനയന്നൂർകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ 2020 നവംബർ 3ന് കൂടിയ പൊതുയോഗത്തിന് ശേഷം രൂപികരിച്ച് രജിസ്റ്റർ ചെയ്ത തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിലാണ് നിർമ്മാണം ഏകോപിപ്പിച്ചത്.നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിൽ താത്കാലികമായി ഉള്ള മാലിപ്പുരയിൽ വെച്ച് ആണ് തലവടി ചുണ്ടൻ വളളം നിർമ്മിച്ചത്.

നീരണിയൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു.

Hot Topics

Related Articles