താനൂർ ബോട്ട് അപകടം : അറ്റ്‍ലാന്റിക് ബോട്ട് ഉടമ നാസറിന്റെ വാഹനം എറണാകുളത്ത് നിന്നും പിടിച്ചെടുത്തു; സഹോദരനെ ചോദ്യം ചെയ്യുന്നു 

മലപ്പുറം : താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ  അറ്റ്‍ലാന്റിക് ബോട്ടിന്റെ ഉടമ താനൂർ സ്വദേശി നാസറിന്റെ വാഹനം എറണാകുളത്ത് നിന്നും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന നാസറിന്റെ സഹോദരനെ അടക്കം പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Advertisements

ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. അപകടമുണ്ടാക്കിയ ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിന് ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് അന്വേഷിക്കപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യ ഉൾപ്പെടെ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.




Hot Topics

Related Articles