താഴത്തങ്ങാടി കൊച്ചുവീട് 106ാമത് ജീലാനി ആണ്ട് നേർച്ച ഇന്ന്

താഴത്തങ്ങാടി:പുരാതനമായ മുസ്‌ലിം കുടുംബാംഗങ്ങളിൽ ഒന്നായ കൊച്ചു വീട് ഫാമിലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 106 വർഷമായി ലോകപ്രശസ്ത ഇസ്ലാമിക സൂഫി പണ്ഡിത ഗുരുവര്യർ ശൈഖ് മുഹ് യിദ്ധീൻ ജീലാനി (റ)പേരിൽ നടത്തിവരുന്ന പ്രാർത്ഥനാ സംഗമവും ഭക്ഷണ വിതരണവും ഇന്ന് ഒക്ടോബർ 12 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് താഴത്തങ്ങാടി മർഹും ഹാജി കെ എം കെ സാഹിബിൻ്റെ വസതിയിൽ നടക്കും. പ്രമുഖ മത പ്രഭാഷകനും തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാമുമായ കുമ്മനം നിസാമുദ്ധീൻ അസ്ഹരി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.പുരാതനമായ ഈ നേർച്ചയുടെ ഭാഗവാക്കാകാൻ കുടുംബാദികൾക്ക് പുറമേ നാടിൻ്റെ നാനാഭാഗത്തു നിന്നുള്ള വിശ്വാസികളും ജാതിമതഭേദമെന്നെ എത്തിച്ചേരാറുണ്ട്.

Advertisements

Hot Topics

Related Articles